ആംആദ്മിയുടെ വിജയം; ദില്ലിക്കാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് കിഷോര്‍, ഇനി പശ്ചിമബംഗാളിലേക്ക്

single-img
11 February 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി വിജയിച്ചപ്പോള്‍ പ്രശാന്ത് കിഷോറിന് ലഭിച്ചത് സംതൃപ്തിയോടെ മടങ്ങിയ ഒരു ക്ലയന്റ്. അരവിന്ദ് കെജിരിവാളിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഉപദേശകനായിരുന്നു പ്രശാന്ത് കിഷോര്‍. അദേഹം മെനഞ്ഞ തന്ത്രങ്ങളാണ് ദില്ലിയില്‍ ആപ്പിന് വോട്ടായി മാറിയത്. രാഷ്ട്രീയ വിമര്‍ശനങ്ങളേക്കാള്‍ ഉപരി വികസനം മുമ്പോട്ട് വെച്ചുള്ള നയങ്ങളായിരുന്നു ദില്ലിയില്‍ ഈ ടീം പയറ്റിയത്. ഇത് വിജയം കണ്ടതോടെ താന്‍ ദില്ലി നിവാസികള്‍ക്ക് നന്ദി പറയുന്നുവെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു. ഇനി വരും വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളില്‍ മമതയ്ക്കും തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും വേണ്ടിയാണ് അദേഹം ചാണക്യ തന്ത്രങ്ങള്‍ മെനയുക.