ഷാഹീന്‍ബാഗില്‍ ആംആദ്മിയുടെ വൻ മുന്നേറ്റം; നിലം തൊടാതെ ബിജെപി

single-img
11 February 2020

ഡല്‍ഹി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 

Support Evartha to Save Independent journalism

2015 ലെ തെരഞ്ഞടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബിജെപിയുടെ ബ്രം സിങ്ങിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്.

46 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കിയാണ് ആം ആദ്മി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തുടക്കം മുതൽ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡോടെ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. 15 സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളാണ്. 70 സീറ്റുകളില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. രണ്ട് സീറ്റില്‍ സഖ്യകക്ഷിയായ ജനതാദള്‍ യൂനൈറ്റഡും ഒരു സീറ്റില്‍ ലോക് ജനശക്തി പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്.