കോളജുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മാച്ചില്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

single-img
11 February 2020

ഒറീസ: ക്രിക്കറ്റ് മത്സരത്തിനിടെ പതിനെട്ടുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ദെരാബിഷ് കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥി സത്യജിത്ത് പ്രദാന്‍ ആണ് മരിച്ചത്. ഒറീസയിലെ കേന്റ്രപ്പാര ഓട്ടോണമസ് കോളജ് ഗ്രൗണ്ടില്‍ വിവിധ കോളജുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു.

നൊണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഓടുന്നതിനിടെയാണ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.