പെണ്‍കുട്ടിയോടൊപ്പം ടിക്ക് ടോക്ക് ചെയ്ത ആണ്‍കുട്ടിയെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു

single-img
10 February 2020

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം പ്രണയരംഗങ്ങള്‍ ടിക്ക് ടോക്ക് വീഡിയോ ചെയ്തതിന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം ആണ്‍ കുട്ടിയെ നഗ്നനാക്കി നടത്തുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയോടൊപ്പമുള്ള ആണ്‍കുട്ടിയുടെ വീഡിയോ പെണ്‍കുട്ടിയുടെ സഹോദരനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ഈ ആണ്‍കുട്ടിയെ അന്വേഷിച്ചിറങ്ങി.

ആക്രമണ ശേഷം ആണ്‍കുട്ടിയെ നഗ്നനാക്കി നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നലകിയത്.പരാതിയില്‍ പോലീസ് കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചു. അതോടുകൂടി പോക്‌സോ നിയമം അടക്കമുള്ളവ ചുമത്തി പോലീസ് കേസെടുത്തു. നിലവില്‍ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.