നടൻ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

single-img
10 February 2020

ചെന്നൈ : നടൻ വിജയ്‌യെ വീണ്ടും ആദയനികുതി വകുപ്പ് ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസിൽ മൂന്നു ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ടാണ് നോട്ടീസ്. ‘ബിഗിൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്ന് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്തിരുന്നു. മുപ്പത് മണിക്കൂറോളമാണ് അന്ന് നടനെ വീട്ടിൽ വച്ച് ചോദ്യം ചെയ്തിരുന്നത്.വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് വാർത്താ കുറിപ്പ് ഇറക്കിയിരുന്നത്.

‘ബിഗിൽ’ സിനിമയുടെ നിർമാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അൻപുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. അൻപു ചെഴിയനിൽനിന്ന് 65 കോടി രൂപയും നിർമാതാക്കളിൽനിന്ന് 77 കോടിയും അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു.38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്‍റെ വിശദീകരണം വന്നിരുന്നു. വിജയ്‌യെ ചോദ്യം ചെയ്തതിനു ശേഷം അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതികമ്മിഷണർ സുരഭി അലുവാലിയ പറഞ്ഞിരുന്നു.