വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍; പോലിസ് നോക്കിനിന്നുവെന്ന് ആരോപണം

single-img
10 February 2020

ദില്ലി: വനിതാ കോളജില്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായതായി പരാതി. ചില വിദ്യാര്‍ത്ഥിനികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷം നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലിസുകാരും ഇടപെട്ടില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.

അതിക്രമിച്ചെത്തിയ യുവാക്കള്‍ പെണ്‍കുട്ടികളെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. അക്രമികള്‍ ജയ് ശ്രീറാം വിളിച്ചാണഅ ക്യാമ്പസിലേക്ക് എത്തിയതെന്ന് ഇടത് സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഫെഡറേഷന്‍ ആരോപിച്ചു.