പാകിസ്താനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലീമെന്ന വാദം; രാഹുൽ ഈശ്വറിനെ സസ്പെൻ്റ് ചെയ്തു

single-img
10 February 2020

സംസ്ഥാനത്ത് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തിരെ നിലപാടെടുത്തതിൻ്റെ പേരിൽ രാഹുൽ ഈശ്വറിനെ സസ്പെൻഡ് ചെയ്ത്  അ​യ്യ​പ്പ​ധ​ർ​മ​സേ​ന ട്ര​സ്​​റ്റി ബോ​ർ​ഡ് ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്നാണ് സസ്പെൻഡ് ചെയ്തത്. സ്വാ​മി ഹ​രി​നാ​രാ​യ​ണ​ന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനിച്ചത്.

ഇതേക്കുറിച്ച് അന്വേഷിക്കാൻ അ​ഡ്വ. മ​നോ​ര​ഞ്ജ​നെ അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​യി നി​യ​മി​ച്ചു.  അയ്യപ്പധ​ർ​മസേനയുടെ അധ്യക്ഷനാണ് രാഹുൽ ഈശ്വർ. പൗരത്വ നിയമത്തിനെതിരേ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. 

 പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വർ  വ്യക്തമാക്കിയിരുന്നു.