ഓസ്‌കാറിൽ ചരിത്രം കുറിച്ച് ‘പാരസൈറ്റ് ‘;മികച്ച നടൻ വാക്വിൻ ഫീനിക്സ്

single-img
10 February 2020

ലൊസാഞ്ചലസ് : ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഓസ്കറിൽ ചരിത്രം കുറിച്ചത് ദക്ഷിണ കൊറിയന്‍ സിനിമയായ പാരസൈറ്റ് ആണ് മികച്ച സിനിമ, സംവിധായകൻ, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിങ്ങനെ നാല് പുരസ്കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത് . ബോൻ ജൂൻ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്.മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അവാർഡും പാരസൈറ്റ് സ്വന്തമാക്കി. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ജോക്കറിലെ അഭിനയത്തിന് വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വെെഗറാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്.