ഒമര്‍ അബ്ദുല്ലയുടെ തടങ്കല്‍ ചോദ്യം ചെയ്ത് സഹോദരി സുപ്രിംകോടതിയില്‍

single-img
10 February 2020

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുല്ല.സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇവര്‍. സംസ്ഥാനത്തെ വിഭജിച്ച ശേഷം ജയിലിലടച്ച ഉമര്‍ അബ്ദുല്ലക്കെതിരെ കഴിഞ്ഞയാഴ്ചയാണ് കര്‍ശന നിയമമായ പി.എസ്.എ ചുമത്തിയത്.

വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ ജയിലിലടക്കാന്‍ അനുമതി നല്‍കുന്നതാണ് പി.എസ്.എ.തന്റെ സഹോദരനെ തടഞ്ഞുവെക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ഭരണഘടനാ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും എല്ലാ രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നും സാറാ അബ്ദുല്ല പൈലറ്റ് പറഞ്ഞു.കശ്മീരില്‍ തടങ്കലിലായ മറ്റുള്ളവര്‍ക്കെതിരെ കഴിഞ്ഞ ഏഴു മാസമായി സമാനമായ തടങ്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സാറാ അബ്ദുല്ല പൈലറ്റ് തന്റെ ഹര്‍ജിയില്‍ പറയുന്നു.