വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം

single-img
10 February 2020

തൃശൂർ: വയോധികയെ ഓട്ടോറിക്ഷയിൽ വിളിച്ചുകയറ്റി ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം. തൃശൂരിലേ മുളംകുന്നത്ത്കാവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വയോധികയെ ഓട്ടോറിക്ഷയിൽ വിളിച്ചുകയറ്റി കഴുത്തിൽ കയർ കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് മൂന്നു പവന്റെ മാല കവരുകയായിരുന്നു . പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീലയാണ് (70) ആക്രമണത്തിനിരയായത്.

ഓട്ടോയിലെത്തിയ അപരിചിതരായ യുവാവും യുവതിയും വട്ടായിയിലേക്കു ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു വിളിക്കുകയായിരുന്നു . ഇവർ കവർന്ന മാല മുക്കുപണ്ടമാണെന്നു സുശീല പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താൻ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീലയുടെ തലയിൽ 9 തുന്നലുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.