കൊറോണ വെെറസ് ബാധ ലോകത്തെ അറിയിച്ച ചെെനീസ് മാധ്യമപ്രവർത്തകനെ കാണാനില്ല

single-img
10 February 2020

ലോകരാജ്യങ്ങൾക്ക് ഭഷണിയായി മാറിയ ചെെനയിലെ കൊറോണ വെെറസ് ബാധ ലോകത്തെ അറിയിച്ച ചെെനീസ് മാധ്യമപ്രവർത്തകനെ കാണാനില്ലെന്നു റിപ്പോർട്ടുകൾ.  സിറ്റിസണ്‍ ജേണലിസ്റ്റ് ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. വുഹാനില്‍ നിന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ പുറം ലോകത്തെ അറിയിച്ചിരുന്ന രണ്ട് ജേണലിസ്റ്റുകളിൽ ഒരാളാണ് ചെൻ ക്വിഷി. 

ചെന്നിനെ കാണാതായിട്ട് 24 മണിക്കൂറിലധികമായെന്നാണ് പുറത്തുവരുന്ന വിവരം.  ചെന്നിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതേസമയം വെള്ളിയാഴ്ച മുതൽ ഫാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ച് മാത്രമാണ് പുത്തുവന്നിരുന്നത്.

ചെന്‍ ക്വിഷിയും ഫാങ് ബിന്നും ചേർന്നാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നു പുറത്തുവിട്ടിരുന്നത്. മൊബൈല്‍ ഫോണിലൂടെ ഇവർ സംപ്രേഷണം ചെയ്തിരുന്ന വാര്‍ത്തകള്‍ പിന്നീട് ട്വിറ്ററിലേക്കും യുട്യൂബിലേക്കും പടരുകയായിരുന്നു. ഇതുവഴിയാണ് കൊറോണ ബാധ ലോകം അറിഞ്ഞു തുടങ്ങിയത്. 

ഇതിനിടെ ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വിഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഫാങ്ങിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സമൂഹമാധ്യമങ്ങൾ വഴി നുറുകണക്കിന് പേരാണ് അദ്ദേഹത്തെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.