കഫീല്‍ഖാന് ജാമ്യം ലഭിച്ചു

single-img
10 February 2020

ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ച് പ്രസംഗിച്ചുവെന്ന് ആരോപിച്ച് യുപി പോലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന് ജാമ്യം.
അലീഗഢ് സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 29ന് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ വിവാദ പ്രസംഗം നടത്തിയെന്നാണ് ആരോപണം. മുംബൈയില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്. 60,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ നിരുപാധികമാണ് കോടതി ജാമ്യം അനുവദിച്ചത്.