സംഘടന വിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; ഒമ്പതു ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

single-img
10 February 2020

 മു​ന്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​വൂ​ര്‍ ജ​യ​നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതുപ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

കേസിൽ ഒളിവിലായിരുന്ന പ്രതികൾ ഇന്നാണ് കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേ​സി​ൽ പ്രതികൾ കുറ്റക്കാരാണെന്ന് ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി വി​ധി പ​റ​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യ​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് പ്രതികൾ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റപ്പെടുവിച്ചിരുന്നു. 

ജയൻ ആർഎസ്എസ് സംഘടന വിട്ടതിൻ്റെ വൈരാ​ഗ്യത്തിലാണ് പ്രതികൾ കൊലപ്പെടുത്തിയത്. പ്ര​തി​ക​ളെ​ല്ലാം ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്. പ്രോസി​ക്യൂ​ഷ​ന്‍ 23 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും ആ​റ് മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 38 തൊ​ണ്ടി​മു​ത​ലു​ക​ളും രേ​ഖ​ക​ളും തെ​ളി​വായി ഹാ​ജ​രാ​ക്കിയിരുന്നു

കേസിൽ ഒ​ന്നു​മു​ത​ല്‍ ഒ​മ്പ​തു ​വ​രെ​ പ്ര​തി​ക​ളാ​യ തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ല്‍ ഗോ​പാ​ല​സ​ദ​ന​ത്തി​ല്‍ ഷി​ജു (ഏ​ലു​മ​ല ഷി​ജു), മ​തി​ലി​ല്‍ ലാ​ലി​വി​ള വീ​ട്ടി​ല്‍ ദി​ന​രാ​ജ്, മ​തി​ലി​ല്‍ അ​ഭി നി​വാ​സി​ല്‍ ര​ജ​നീ​ഷ് (ര​ഞ്ജി​ത്), ക​ട​വൂ​ര്‍ തെ​ക്ക​ട​ത്ത് വീ​ട്ടി​ല്‍ വി​നോ​ദ്, ക​ട​വൂ​ര്‍ പ​ര​പ്പ​ത്തു​വി​ള തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ്, ക​ട​വൂ​ര്‍ താ​വ​റ​ത്തു​വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍, കൊ​റ്റ​ങ്ക​ര ഇ​ട​യ​ത്ത് വീ​ട്ടി​ല്‍ ഗോ​പ​കു​മാ​ര്‍, ക​ട​വൂ​ര്‍ വൈ​ക്കം താ​ഴ​തി​ല്‍ പ്രി​യ​രാ​ജ്, ക​ട​വൂ​ര്‍ കി​ഴ​ക്ക​ട​ത്ത് ശ്രീ​ല​ക്ഷ്മി​യി​ല്‍ അ​രു​ണ്‍ (ഹ​രി) എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

2012 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് മു​ന്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​വൂ​ര്‍ ജ​യ​ൻ എന്ന പേരിലറിയപ്പെടുന്ന ക​ട​വൂ​ര്‍ കോ​യി​പ്പു​റ​ത്ത് രാ​ജേ​ഷിനെ സം​ഘ​ട​ന​യി​ല്‍ നി​ന്നു തെ​റ്റി​പ്പി​രി​ഞ്ഞ വി​രോ​ധ​ത്തി​ല്‍ ക​ട​വൂ​ര്‍ ക്ഷേ​ത്ര ജ​ങ്ഷ​നി​ല്‍​വെ​ച്ച് വെ​ട്ടി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യത്.