തൂക്കിലേറ്റരുത്; വധശിക്ഷ നടപ്പാക്കാന്‍ വേറെ വഴികള്‍ തേടണം; പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി മലയാളി

single-img
10 February 2020

കുറ്റവാളികളെ മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച് മലയാളി.

വധശിക്ഷ നടപ്പാക്കാൻ മറ്റുവഴികള്‍ തേടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനിയും മലയാളിയുമായ എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രമാദമായ നിര്‍ഭയക്കേസില്‍ നാലുപ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് ഈ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.