‘ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് ദില്ലിയിൽ വിട്ടുവീഴ്ച ചെയ്തു’ ; തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

single-img
10 February 2020

ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ബിജെപിയെ തോൽപിക്കാൻ ദില്ലിയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതായി നേതാക്കൾ.ആം ആദ്മി പാർട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു . ഏതു വിധേനയും ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ്സിന്റെ പ്രവർത്തനം.ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് മനഃപൂർവം വിട്ടുവീഴ്ച ചെയ്തതായി പാർട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ്. തുൾസി പറഞ്ഞു. കേജ്‍രിവാൾ വിജയിച്ചാൽ അത് വികസനത്തിന്റെ ജയമായിരിക്കുമെന്നായിരുന്നു കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ പതിഞ്ഞ താളത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തനം. അവസാനത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ചില പൊതുയോഗങ്ങളിൽ പ്രസംഗിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും പ്രകടമായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയുമുണ്ടായിരുന്നില്ല.ഡൽഹിയിൽ എല്ലാ എക്സിറ്റ് പോളുകളും ആം ആദ്മി പാർട്ടിയുടെ വിജയവും കോൺഗ്രസിന്റെ ദയനീയ പ്രകടനവും പ്രവചിച്ചിരുന്നു.