അവിഹിത ബന്ധമുണ്ടെന്ന് സംശയം; ബിജെപിയുടെ വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി

single-img
10 February 2020

ഹരിയാനയിലെ ഗുരുഗ്രാമില്‍ ബിജെപി വനിത നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ച നേതാവ് മുനേഷം ഗോദ്രയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഇവിടെയുള്ള സെക്ടര്‍ 93 പാര്‍പ്പിട സമുച്ചയത്തിൽ താമസിക്കുകയായിരുന്നു മുനേഷവും കുടുംബവും.തന്റെ ഫോണിലൂടെ സഹോദരിയുമായി സംസാരിക്കുമ്പോഴാണ് മുനേഷത്തിന് വെടിയേറ്റത് എന്ന് നേതാവിന്റെ സഹോദരന്‍ എസ്കെ ജഗാര്‍ പൊലീസിന് മൊഴി നല്‍കി.

സുനില്‍ ഗോദ്ര എന്നാണ് ഭര്‍ത്താവിന്‍റെ പേര്. സെക്ടര്‍ 10 ലെ പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇവർ താമസിക്കുന്നതിന്റെ സമീപമുള്ള കദറാപ്പൂര്‍ ഗ്രാമത്തിലെ ഒരു യുവാവുമായി തന്‍റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് സുനില്‍ സംശയിച്ചിരുന്നത്.ഈ സാമ്യത്താൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

2 001 ലായിരുന്നു ഇവർ സുനിലിനെ വിവാഹം കഴിച്ചത്. പിന്നീട് 2013ലാണ് ഇവര്‍ ബിജെപിയില്‍ അംഗമായത്. എന്നാൽ പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി പുറത്ത് പോകുന്നതില്‍ നിന്നും മുനേഷത്തെ സുനില്‍ വിലക്കിയിരുന്നു. എന്നാൽ ഈ വിലക്കിനെ മറികടന്നും ഇവര്‍ രാഷ്ട്രീയത്തില്‍ സജീവമായി.സംഭവ ശേഷം സുനില്‍ ഒളിവിലാണ്.