ശിരോവസ്ത്രം ധരിച്ച മുസ്ലിം ജീവനക്കാരിക്കെതിരെ വര്‍ഗീയ പരാമര്‍ശം; ഉപഭോക്താവിനെ തള്ളി ഐക്കിയ

single-img
9 February 2020

ബേണ്‍: ശിരോവസ്ത്രം ധരിച്ച ജീവനക്കാരിയ്ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ പിന്തുണച്ച് ഐക്കിയ കമ്പനി. ഐക്കിയ കമ്പനിയുടെ റിവ്യൂ ബുക്കില്‍ ‘തലയില്‍ തട്ടമിട്ട ക്യാഷറെ കണ്ടത് നിരാശാജനകം.ഇനി ഈ സ്റ്റോറില്‍ താന്‍ കാലുകുത്തില്ലെന്ന്’ ആയിരുന്നു ഉപഭോക്താവ് എഴുതിയത്. എന്നാല്‍ ഈ വര്‍ഗീയ വിദ്വേഷത്തിന് എതിരെ കടുത്ത മറുപടിയാണ് കമ്പനി നല്‍കിയത്. ‘കമ്പനി ചില മൂല്യങ്ങള്‍ പിന്തുടരുന്നുണ്ട്. അത് മത,വംശ,ലിംഗ വേര്‍തിരിവില്ലാതെ ഒരാളെ ബഹുമാനിക്കുയെന്നതാണ് . ഒരാളെ വസ്ത്രത്തിന്റെ പേരില്‍ അളക്കുന്നതിന് മുമ്പ് നിങ്ങള്‍ അയാളെ കുറിച്ച് കൂടുതറിയേണ്ടതുണ്ട്.പ്രകടമായ രീതിയില്‍ വിവേചനപരമായതിനാല്‍ നിങ്ങളുടെ അഭിപ്രായത്തെ ഒരുവിധത്തിലും തങ്ങള്‍ സ്വാഗതം ചെയ്യില്ല.

നിങ്ങള്‍ക്ക് സ്വന്തം അഭിപ്രായമുണ്ടാവാമെങ്കിലും പൊതു ഇടത്തില്‍ പ്രകടിപ്പിക്കുന്നത് നിയമപരമായി കുറ്റകരമാണ്. ഈ വിധത്തിലുള്ള വര്‍ഗീയ ചിന്തയുമായി നിങ്ങള്‍ ഞങ്ങളുടെ സ്റ്റോറിന്റെ പടി കയറില്ലെന്നത് ഒരുതരത്തിലും ദു:ഖിപ്പിക്കില്ലെന്നാണ് ഐക്കിയ പ്രതികരിച്ചത്. ഐക്കിയയുടെ മറുപടി വന്‍ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍