കരിപ്പൂര്‍ വിമാനതാവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു

single-img
9 February 2020

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നഡ സ്വദേശി അബ്ദുല്‍ നാസര്‍ ഷംഷാദിനെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഇദേഹത്തെ ഒരു സംഘം വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.

സ്വര്‍ണക്കടത്തുകാരനെന്ന് സംശയിച്ചാണ് സംഘം അതിക്രമം നടത്തിയത്. എന്നാല്‍ ആളുമാറിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും കവര്‍ന്നശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം ഇറക്കിവിട്ടു. കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.