അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം; കാശ്മീരിൽ ഇന്‍റർനെറ്റ് നിരോധിച്ചു

single-img
9 February 2020

അഫ്‌സല്‍ ഗുരുവിന്റെ ചരമ ദിനവുമായി ബന്ധപ്പെട്ട് കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി കശ്മീരില്‍ ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയാണ്. 2001ൽ നടന്ന ഇന്ത്യൻ പാർലിമെന്‍റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തിഹാർ ജയിലിൽ തൂക്കിലേറ്റിയത്.

അതേപോലെ തന്നെ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെ ചരമദിനത്തോടനുബന്ധിച്ചും ഈമാസം 11ന് ബന്ദ് ആചരിക്കുന്നുണ്ട്. 1984 ലായിരുന്നു മഖ്ബൂല്‍ ഭട്ടിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നത്. കാശ്മീരിൽബന്ദിന് ആഹ്വാനം ചെയ്ത ജെകെഎൽഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.