ക്ഷേത്ര ചിറയില്‍ കുളിക്കുന്നതിനിടെ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു

single-img
9 February 2020

കൊല്ലം:ക്ഷേത്രത്തോട് ചേര്‍ന്ന ചിറയില്‍ കുളിക്കാന്‍ പോയ പിതാവും രണ്ട് ആണ്‍മക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളാണ് കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.സെല്‍വരാജ് (49) ശരവണന്‍(20)വിഗ്നേഷ്(17) എന്നിവരാണ് മുങ്ങിമരിച്ചത്.കടയ്ക്കല്‍ ക്ഷേത്രച്ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടാണ് മരണം ഇവര്‍ ബന്ധുവീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.