ദില്ലിയില്‍ ആകെ പോളിങ് 62.59%; ഇലക്ഷന്‍ കമ്മീഷന്‍

single-img
9 February 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 62.59% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.കടുത്ത തണുപ്പിനെ അവഗണിച്ചും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനം പോളിങ് വര്‍ധിച്ചിട്ടുണ്ട്.തരഞ്ഞെടുപ്പ് അവസാനിച്ച് ഒരുദിവസം പിന്നിടവെ പോളിങ് ശതമാനം പുറത്തുവിടാത്തത് വിവാദമായിരുന്നു.

ഇതിനെതിരെ അരവിന്ദ് കെജിരിവാളും നേരിട്ട് രംഗത്തെത്തിയിരുന്നു.ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റാന്‍ വൈകിയതിനാല്‍ പോളിങ് ശതമാനം കണക്കുകൂട്ടാന്‍ വൈകിയെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ വിശദീകരണം.