നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനാകുമോ എന്ന് പരീക്ഷിക്കാന്‍: സി പി സുഗതന്‍

single-img
9 February 2020

സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം കേരളത്തില്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനാകുമോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നവോത്ഥാന സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി മലപ്പുറത്ത് നിരാഹരം കിടക്കുമെന്ന തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി സി പി സുഗതന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ കീഴെ നടന്ന ചര്‍ച്ചയില്‍ ഹരി പ്രഭാസ് എന്നയാള്‍ക്ക് നല്‍കിയ മറുപടിയിലാണ് സുഗതന്റെ വെളിപ്പെടുത്തല്‍.