കൊറോണ: ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

single-img
9 February 2020

കൊറോണ വൈറസ് ബാധ തടയാൻ ചൈനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തിലാണ് സഹായം വാഗ്ദാനം ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏതുവിധത്തിലുള്ള സഹായവും നല്‍കാമെന്നാണ് മോദി അറിയിച്ചത്.

രോ​ഗബാധയാൽ വളരെയധികം അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതില്‍ പ്രധാനമന്ത്രി ചെെനീസ് പ്രസിഡന്റിനെ അനുശോചനം അറിയിക്കുകയും ചെയ്തു. കൊറോണ വൈറസിൻറ്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയില്‍നിന്ന് 650ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തതിന് ഷി ജിന്‍പിങ്ങിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 811 പേരാണ് മരിച്ചത്.