കൊറോണ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേര്‍ തൃശൂരിൽ അറസ്റ്റിൽ

single-img
9 February 2020

കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് കേരളത്തിൽ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. തൃശൂർ ജില്ലയിലെ കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് രണ്ടുപേരെ അറസ്റ്റുചെയ്തത്.

അതേസമയം ജില്ലയിലെ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ പരിശോധനയില്‍ ഫലം നെഗറ്റീവാണ്. ഒരു ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടാൻ സാധിക്കും. കേരളത്തിൽ വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.