അധ്യാപക നിയമനം; എയിഡഡ് മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

single-img
9 February 2020

തിരുവനന്തപുരം: എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തോളൂവെന്ന അഭിപ്രായം ഗൗരവത്തില്‍ തന്നെ വേണമെങ്കില്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.തെറ്റായ പ്രവണത കാണിക്കുന്ന മാനേജ്‌മെന്റുകളെ നേരെയാക്കും.ബജറ്റ് നിര്‍ദേശം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണെന്ന് മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കൊള്ളരുതായ്മ കാണിക്കുന്നുവെന്ന അഭിപ്രായം സര്‍ക്കാരിനില്ല.പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണ് ബജറ്റ് നിര്‍ദേശമെന്നും അദേഹം വ്യക്തമാക്കി.