രാജ്യത്തെ ഭിന്നിപ്പിക്കുന്നതും വേര്‍തിരിക്കുന്നതും; പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പ്

single-img
9 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി ഗോവ ആര്‍ച്ച്ബിഷപ്പ്.
കേന്ദ്ര സർക്കാർ എത്രയും വേഗം പൗരത്വ നിയമം റദ്ദാക്കണമെന്നു ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പായ റവ. ഫിലിപ്പെ നെറി ഫെറാവോ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ എന്‍ആര്‍സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്), എന്‍പിആര്‍( നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍) എന്നിവയും രാജ്യത്ത് നടപ്പിലാകരുതെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു.

രൂപതയുടെ സെന്‍ററിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ച്ബിഷപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തുള്ള ലക്ഷക്കണക്കിനാളുകളുടെ ശബ്ദം ശ്രവിക്കണമെന്നും, വിയോജിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും, അതിനാല്‍ എത്രയും വേഗം സിഎഎ യും ഇതോടൊപ്പമുള്ള എന്‍ആര്‍സിയും എന്‍പിആറും പിന്‍വലികകണമെന്നും ആര്‍ച്ച് ബിഷപ്പും ഗോവയിലെ കത്തോലിക്ക സമൂഹവും പ്രസ്താവനയിലുടെ വ്യക്തമാക്കുന്നു. ഇവ മൂന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നതും വേര്‍തിരിക്കുന്നതുമാണ് എന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.