‘എപിജെ അബ്‍ദുള്‍ കലാം: ദ മിസൈല്‍ മാൻ’ ; അബ്‍ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാകുന്നു

single-img
9 February 2020

രാജ്യത്തിന്റെ മുൻ രാഷ്‍ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്‍ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാകുകയാണ്. ‘എപിജെ അബ്‍ദുള്‍ കലാം: ദ മിസൈല്‍ മാൻ’ എന്ന് പേരിട്ടിട്ടുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേകര്‍ പുറത്തു വിട്ടു.

ചിത്രത്തിന്റെ സംവിധായകൻ മധുര്‍ ഭണ്ഡാര്‍കറും ചടങ്ങില്‍ സംബന്ധിച്ചു. പരേഷ് റാവല്‍ ആണ് സിനിമയിൽ അബ്‍ദുള്‍ കലാം ആയി വേഷമിടുന്നത്. വളരെയധികം കഠിനാദ്ധ്വാനം ചെയ്‍ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നത് എന്ന് പ്രകാശ് ജവേഡകര്‍ വ്യക്തമാക്കി. അതേസമയം സിനിമയിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല.