ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് മാതാ അമൃതാനന്ദമയി

single-img
9 February 2020

സംസ്ഥാന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാതാ അമൃതാനന്ദമയി രാജ്ഭവനിൽ സന്ദർശിച്ചു.അമൃതാനന്ദമയിയെയും അനുയായികളെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. ഇരുകൂട്ടരും ദീർഘനേരം സംസാരിച്ചിരുന്ന ശേഷമാണ് മടങ്ങിയത്.

ഗവർണർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് സന്ദർശന വിവരം പുറത്തുവിട്ടത്. രാജ്ഭവനിൽ എത്തിയ അമൃതാനന്ദമയിയെ ഗവർണറും ഭാര്യ രേഷ്മയും ചേർന്ന് പൊന്നാടയണിയിച്ചു. അതേസമയം ഇത് ഒരു സൗഹൃദ സന്ദർശനമാണോ, ഔദ്യോഗിക സന്ദർശനമാണോയെന്ന് വ്യക്തമല്ല.