പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ചു; യാത്രക്കാരനെ പോലീസില്‍ ഏല്‍പ്പിച്ച് ഡ്രൈവര്‍; ഊബര്‍ പുറത്താക്കി; ഡ്രൈവറെ ബിജെപി ആദരിച്ചു

single-img
8 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലീസിലേല്‍പ്പിച്ച കാര്‍ ഡ്രൈവറെ ഊബര്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി മുംബൈയിലാണ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാറിനെ ഡ്രൈവര്‍ പോലീസിലേല്‍പ്പിച്ചത്. തുടർന്ന് പോലീസ് യാത്രക്കാരന്റെയും ഡ്രൈവര്‍ രോഹിത് സിങ് ഗൗറിന്റെയും മൊഴിയെടുത്ത ശേഷം പോകുകയായിരുന്നു.

യാത്രചെയ്യുമ്പോൾ ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങി പോലീസുമായി തിരിച്ചു വരികയായിരുന്നു. ഊബര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഡ്രൈവറെ ബിജെപിയുടെ മുംബൈ യൂണിറ്റ് ‘ അലേര്‍ട്ട് സിറ്റിസണ്‍ ‘അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.