സമരത്തിനിടെ കുഞ്ഞ് മരിച്ച സംഭവം ; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

single-img
8 February 2020

ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ തുടരുന്ന പ്രതിഷേധത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.നവജാത ശിശുക്കളെയും കുട്ടികളെയും സമരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടത്. ജനുവരി മാസം 30 നാണ് ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന അമ്മയ്ക്ക് ഒപ്പം സമരത്തിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ മുംബൈ സ്വദേശിയായ സെൻ സദവത്രെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.കുട്ടികളെ സമരങ്ങളിൽ പങ്കെടുപ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് കത്ത്. കേസിൽ ഫെബ്രുവരി 10നു സുപ്രീം കോടതി വാദം കേൾക്കും.