പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചാകരുത്: രാഹുല്‍ ഈശ്വര്‍

single-img
8 February 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ നിയമ ഭേഗഗതിയിലൂടെ പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കുന്നത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് അയ്യപ്പ ധർമ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. ഇതുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്കുള്ള അശങ്ക അകറ്റുന്നതിന് അയ്യപ്പ ധർമ സേന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഫെബ്രുവരി പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധർമ്മ സേനയുടെ തീരുമാനം. അതേപോലെ തന്നെ ശബരിമലയിലെ തിരുവാഭരണത്തിന് സുരക്ഷ വർദ്ധിപ്പിച്ചാലും ഇരിക്കുന്ന സ്ഥലത്തു നിന്നും മാറ്റരുതെന്നും രാഹുൽ . ഒരിക്കൽ ഇവ കൈവിട്ടു പോയാൽ പിന്നീട് തിരികെ കിട്ടില്ലെന്നും അതിനാൽ പന്തളം കൊട്ടിരത്തിലെ ഇരു വിഭാഗവുംഅഭിപ്രായ ഐക്യത്തിൽ എത്തണമെന്നും രാഹുല്‍ പറഞ്ഞു.