കൊറോണ വൈറസ് വാഹകർ ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകം

single-img
8 February 2020

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ഗവേഷകര്‍. ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്‍റെ ഘടനയുമായി 99 ശതമാനം സാദൃശ്യം സ്ഥിരീകരിച്ചു.

എന്നാൽ ഇതിനോടകം ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധയേറ്റ് 722പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് ഭീതി പരത്തുന്നതാണ്. ഇത് സാര്‍സ് വൈറസ് മൂലം മരിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. 2003ല്‍ സാര്‍സ് രോഗംമൂലം 650പേരാണ് ചൈനയില്‍ മരിച്ചത്.

ഇന്നലെ മാത്രം 86 പേരാണ് കൊറോണ വൈറസ് ബാധമൂലം മരണത്തിന് കീഴടങ്ങിയത് . മൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പതുപേര്‍ക്കുകൂടി രോഗം സ്ഥീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം മുപ്പത്തിനാലായിരത്തി അഞ്ഞൂറു കടന്നു.