ലോക്സഭയില്‍ വ്യാജവാര്‍ത്ത പറഞ്ഞ് മോദി ; വാട്സാപ്പ് സർവകലാശാല ബിരുദം നേടിയതിനാലാകാമെന്ന് കോൺഗ്രസ്സ്

single-img
8 February 2020

ലോക്സഭയില്‍ വ്യാജവാര്‍ത്തയെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാർത്തയാണ് ലോക്സഭയിൽ പ്രധാനമന്ത്രി ഉദ്ധരിച്ചത്. ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞാൽ കശ്മീരിൽ ഭൂകമ്പമുണ്ടാകുമെന്ന് ഒമർ പറഞ്ഞതായാണ് മോദിയിൽ സഭയിൽ പ്രസ്താവിച്ചത്.

2014 മേയിൽ ആക്ഷേപഹാസ്യ വെബ്സൈറ്റായ ഫേക്കിങ് ന്യൂസ് നൽകിയ സാങ്കല്പിക വാർത്തയാണ് മോദി കശ്‍മീർ വിഷയത്തെ ന്യായീകരിക്കാനായി മോദി സഭയിൽ ഉദ്ധരിച്ചത്. വാട്സാപ്പ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തവർക്ക് മാത്രമേ ഇങ്ങനെ സംഭവിക്കുവെന്ന് മോദിയെ പരിഹസിച്ച് കോൺഗ്രസ്സ് രംഗത്തെത്തി. സഭയെ തെറ്റിദ്ധരിപ്പിച്ച മോദിക്കെതിരെ നടപടിയെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.ഒമറിന്റെ പേരിൽ പ്രചരിച്ച വ്യാജ വാർത്ത സഭയിൽ ഉദ്ധരിച്ച മോദിയുടെ നടപടി സമൂഹ മാധ്യമങ്ങളിലും വൻ ചർച്ചക്ക് വഴി വച്ചിരിക്കുകയാണ്.