കെഎം മാണി സ്മാരകത്തിന് സംസ്ഥാന ബജറ്റില്‍ തുക; അനൗചിത്യമില്ലെന്ന് സിപിഐ

single-img
8 February 2020

മുൻ മന്ത്രിയും കേരളാ കോൺ. നേതാവുമായിരുന്ന അന്തരിച്ച കെഎം മാണിയുടെ സ്മാരകത്തിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചതിൽ അനൗചിത്യമില്ലെന്ന് സിപിഐ. ഇവിടെ മരിച്ചാൽ തീരുന്ന പാപങ്ങളേ ഉള്ളൂവെന്നും സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

സംസ്ഥാനം കടന്നുപോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകത്തിന് പണം അനുവദിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റില്‍ കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചിരുന്നു.

നേരത്തെ യുഡിഎഫ് സർക്കാരിന്റെ കാലത് കെ എം മാണിയുടെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമുന്നയിച്ചവര്‍ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇത്രയും തുകയനുവദിക്കുന്നതില്‍ അനൗചിത്യമില്ലേ എന്ന ചോദ്യത്തിന് കേരളത്തില്‍ മരിച്ചാല്‍ തീരുന്ന പാപങ്ങളേ ഉള്ളൂ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.