രണ്ട് ട്രെയിനുകളിലായി പട്ടാപ്പകൽ ലക്ഷങ്ങളുടെ മോഷണം

single-img
8 February 2020

തിരുവനന്തപുരം: രണ്ട് ട്രെയിനുകളിലായി പട്ടാപ്പകൽ ലക്ഷങ്ങളുടെ കവർച്ച. ചെന്നൈ–മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലുമാണ് സ്വര്‍ണക്കവര്‍ച്ച നടന്നത്. രണ്ട് കേസുകളിലുമായി 60 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കവർന്നതായാണ് നിഗമനം.

തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുടെ 15 പവന്‍ സ്വര്‍ണമാണ് കവർച്ച ചെയ്യപ്പെട്ടത്. 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണമാണ് നഷ്ടമായത്. അതേസമയം, ചൈന്നൈ–മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ ചെന്നൈ സ്വദേശിയും കൊള്ളയടിക്കപ്പെട്ടു. 15 ലക്ഷം രൂപയുടെ സ്വര്‍ണവും 22,000 രൂപയും വിലയേറിയ വാച്ചുമാണ് ഇയ്യാൾക്ക് നഷ്ടമായത്.

മോഷണങ്ങൾ‌ ആസൂത്രിതമാണെന്നാണ് പൊലീസിന്റെ സംശയം. രണ്ടു സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണോ എന്നും സംശയിക്കുന്നുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.