പ്രണയം നിരസിച്ചു വനിതാ എസ്ഐയെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു

single-img
8 February 2020

ഡൽഹി: പ്രണയം നിരസിച്ച പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന ശേഷം എസ്ഐ ആത്മഹത്യ ചെയ്തു. പ്രീതി അഹ്‌ലാവത് എന്ന ഇരുപത്തിയാറുകാരിയാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടത്.പത്പർഗഞ്ച് ഇൻഡസ്ട്രിയൽ എരിയ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് പ്രീതി. പോലീസ് അക്കാദമിയിൽ പ്രീതിയോടൊപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ദീപാൻഷു റാത്തി എന്നയാളാണ് വെടിയുതിർത്തത്.

നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണി മെട്രോ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.വീട്ടിലേക്കു പോകാൻ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രീതിക്കു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു വെടിയേറ്റ പ്രീതി തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.കൊലക്കു ശേഷം ഹരിയാനയിലെ സോനിപാത്തിലെത്തിയ പ്രതി ആത്മഹത്യ ചെയ്തതായും പോലീസ് അറിയിച്ചു.പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.