നോവല്‍ കൊറോണവൈറസ് ന്യൂമോണിയ അഥവാ എന്‍സിപി; കൊറോണയ്ക്ക് ഔദ്യോഗിക നാമം നല്‍കി ചൈന

single-img
8 February 2020

കൊറോണ രോഗത്തിന് താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈന. എന്‍സിപി എന്ന ചുരുക്കപ്പേരിൽ നോവല്‍ കൊറോണ വൈറസ് ന്യൂമോണിയ (Novel Coronavirus Pneumonia) ഇനി അറിയപ്പെടും. ചൈനയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മോര്‍ണിംഗ് പോസ്റ്റ് ന്യൂസ് പേപ്പറിലാണ് കൊറോണയുടെ ഔദ്യോഗിക നാമം മാറ്റിയതായി റിപ്പോര്‍ട്ടു ചെയ്തത്.

രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളും സംഘടനകളും ഇനിമുതല്‍ എന്‍സിപി എന്ന പേരായിരിക്കും ഉപയോഗിക്കുക എന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. അതേ സമയം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ ചൈനയ്ക്ക് യുഎസ് 100 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കൊറോണയെ നേരിടാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചത്.