രാഖി കെട്ടിയാൽ വെറുതെ വിടാം ; 30 മണിക്കൂറിൽ വിരിഞ്ഞിറങ്ങിയ ട്രോളുകൾ

single-img
8 February 2020

തമിഴ്നടൻ വിജയ് നികുതി വെട്ടിച്ചെന്ന ആരോപണത്തിന്മേൽ എൻഫോഴ്‌സ്‌മെന്റ് തടഞ്ഞുവച്ച് ചോദ്യം ചെയ്തത് 30 മണിക്കൂറാണ്. നടൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും എല്ലാ കണക്കു വിവരങ്ങളും കൃത്യാമാണെന്നും ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്‌സ്‌മെന്റ് പത്രകുറിപ്പ് ഇറക്കിയിരുന്നു. തമിഴ് നാട്ടിലും കേരളത്തിലും അതിസമ്പന്നമായ ആരാധക വൃന്ദത്തെ നേടിയെടുത്ത നടനാണ് വിജയ്. അത് കൊണ്ട് തന്നെ കസ്റ്റഡിയിലായിരുന്ന ആ 30 മണിക്കൂറിൽ വിജയ് ഭയന്നത് എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യങ്ങളേക്കാൾ തന്റെ ആരാധകരുടെ പ്രതികരണത്തെ കുറിച്ചായിരുന്നിരിക്കണം.

എന്നാൽ ആ 30 മണിക്കൂറിൽ ട്രോളന്മാർ സൃഷ്ട്ടിച്ച ഓളം ആയിരിക്കും വിജയ് എന്ന വ്യക്തിയെ സാധാരക്കാർക്കു പോലും ഇഷ്ടപ്പെടാൻ കാരണം. കേന്ദ്ര സർക്കാരിനെതിരെ വ്യക്തമായ നിലപാടുകളുള്ള വിജയ്‌ക്കെതിരെ മനപ്പൂർവമായുള്ള പ്രതികാര നടപടിയാണിതെന്ന് നേരത്തെ തന്നെ വാദമുണ്ടായിരുന്നു. കൂടാതെ ദളപതി രജനികാന്ത് സിഎഎയെ പിന്തുണച്ച് രംഗത്തെത്തിയതും ട്രോളന്മാർക്ക് ചാകരയായി. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാരിയരുടെ ഭീഷണിയുടെ സ്വരവും ട്രോളന്മാർ ആവോളം ആസ്വദിച്ചു. വിജയും രജനികാന്തും സന്ദീപും എൻഫോഴ്‌സ്‌മെന്റും കേന്ദ്രമായി തമാശകളുടെയും നിലപാടുകളുടെ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ ആകെ ഇന്നലെ നിറഞ്ഞു നിന്നത്.