ഇന്ത്യൻ സാമ്പത്തികം തകർച്ചയിൽ ; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രിയുടെ ബജറ്റ് അവതരണം

single-img
7 February 2020

തിരുവനന്തപുരം : കേരള സംസ്ഥാന ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ധനമന്ത്രി. കേന്ദ്രത്തിൻറ്‍റെ പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച മന്ത്രി രാജ്യത്തെ സാമ്പത്തിക മാന്ദ്യം പരാമർശിച്ചു കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത് .തൊഴിലില്ലായ്മ സർവകാല റെക്കോർഡിൽ. വിലക്കയറ്റം ജനങ്ങൾക്ക് താങ്ങാനാകുന്നില്ല.സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർന്നെടുത്തുകൊണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. സാമ്പത്തിക മാന്ദ്യമല്ല പൗരത്വ നിയമമാണ് കേന്ദ്രത്തിന് പ്രധാനം.ധമനമന്ത്രി കേന്ദ്രത്തെ വിമർശിച്ചു പറഞ്ഞു.

എന്നാൽ പൗരത്വ നിയമത്തിനെതിരെ കേരളംകൈകൊണ്ട നിലപാട് രാജ്യത്തിന് തന്നെ മാതൃകയാണ് .ഒരുമിച്ചുള്ള സമരവും പ്രമേയവും രാജ്യത്തിന് ആവേശം പകർന്നു.ധനമന്ത്രി പറഞ്ഞു.