കിഫ്ബി കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നു ; ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടരുന്നു

single-img
7 February 2020

തിരുവനന്തപുരം : മുപ്പത് വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ധനമന്ത്രിയുടെ ബജറ്റ് അവതരണം. 2020–21 കാലയളവിൽ 20,000 കോടി കിഫ്ബി പദ്ധതികൾ . കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. മന്ത്രി പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ ചൂണ്ടി കാട്ടി . ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു .

2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണ്.സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്.പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ ;

500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.

2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും.

ഗ്രാമീണ റോഡുകൾക്ക് 1000 കോടി.

പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.

രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

ക്ഷേമ പെൻഷനിൽ വർധനഎല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്.

1000 കോടി തീരദേശ പാക്കേജ്

പ്രവാസിക്ഷേമ പദ്ധതികൾക്കുള്ള അടങ്കൽ 90 കോടി രൂപ