ക്ഷേമ പെൻഷനുകൾ 1300 രൂപയായി ഉയർത്തും, ഇനിയുള്ള ഒരു വർഷം ഈ സർക്കാരിന് ബോണസ് ; ധനമന്ത്രി

single-img
7 February 2020

തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ നാല് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മറികടന്നു, ഇനിയുള്ള ഒരു വര്‍ഷം ഈ സർക്കാരിന് ബോണസെന്ന് ധനമന്ത്രി. കേരള സംസ്ഥാന ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന. സംസ്ഥാനത്തെ എല്ലാ ക്ഷേമ പെൻഷനുകാലും വർധിപ്പിക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 13 ലക്ഷം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷൻ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ ചൂണ്ടി കാട്ടി . ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണിത്. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു .

2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്.പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

എന്നാൽ ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് ബജറ്റ് അവതരണത്തത്തിൽ ധനമന്ത്രിതുറന്ന് സമ്മതിച്ചു.ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായിട്ടില്ല. കേന്ദ്രപദ്ധതികളില്‍ എല്ലാം കുടിശ്ശിക കെട്ടികിടക്കുന്നു. 8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നുമുണ്ടായത് . 2019-ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതും പ്രതികൂലാവസ്ഥ സൃഷ്ടിച്ചതായി ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് പദ്ധതികള്‍ക്കായി കൊതിക്കുന്നു. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല മസാല ബോണ്ട് നിശബ്ദരാക്കി. കിഫ്‌ബി മുപ്പത് വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കുമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവച്ചു. വരും വര്‍ഷം 20000 കോടി രൂപ ചെലവ് വരും; അത് നല്‍കാന്‍ നടപടിയായി. രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയെന്നും മന്ത്രി അവകാശപ്പെട്ടു.

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ ;

500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.

നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി

2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും.

ഗ്രാമീണ റോഡുകൾക്ക് 1000 കോടി.

പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.

രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി

1000 കോടി തീരദേശ പാക്കേജ്

തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി തുടങ്ങും ദേശീയനിലവാരത്തിലുള്ള ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ധര്‍മ്മടത്ത് തുടങ്ങും

കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി

മുസരിസ് പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും

കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കും.അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്‍ഡിപിയിലൂടെ ആരംഭിക്കും.

എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍ഇവാക്വേഷനും വേണ്ടി ഒന്നരക്കോടി രൂപ

കുടുംബശ്രീ 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങും

പ്രവാസിക്ഷേമ പദ്ധതികൾക്കുള്ള അടങ്കൽ 90 കോടി രൂപ വകയിരുത്തി. തിരിച്ചു വരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി. പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും ഉറപ്പാക്കും.

സർക്കാരിന്റെ നേട്ടങ്ങളായി എടുത്തുയർത്തുന്നവ

1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി.

പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു.

2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്.

ചെറുകിട മേഖലയില്‍ 57133 പുതിയ സ്ഥാപനങ്ങള്‍ വന്നു. 1.83 ലക്ഷം തൊഴിലുകള്‍ ഇതിലൂടെ ലഭിച്ചു.

2015-16 കാലത്ത് 4.9 ശതമാനമായിരുന്നത് 7.2 ശതമാനമായി ഉയര്‍ന്നു ആദ്യം ദേശീയണ് ശരാശരിയേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ദേശീയനിരക്കിലും മുകളിലാണ് വളര്‍ച്ച.

25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്

സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു

2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും

സില്‍വര്‍ലൈന്‍ പദ്ധതി യഥാര്‍ത്ഥ്യമാകുന്നു.ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു കേരളത്തിലെ ഏറ്റവുംചിലവേറിയ പ്രൊജക്ടായിരിക്കും ഇത്.

2021- മാര്‍ച്ചിന് മുന്‍പ് 237 കെട്ടിട്ടങ്ങളുടേയും പ്രൊജക്ടുകളുടേയും ഉദ്ഘാടനം നടക്കും ആയിരം കിമീ ദൈര്‍ഘ്യം വരുന്ന റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനം നടക്കും.

പൊതുവിദ്യാലയങ്ങളില്‍ അ‍ഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി ചേര്‍ന്നു.

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40-ല്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു.

2851 കോടി പ്രളയദുരിതാശ്വാസമായി നല്‍കി.