മുഖത്ത് തുന്നിക്കെട്ടുമായി അനാർക്കലി നായിക ; ആശങ്കയും അഭിനന്ദനങ്ങളുമായി ആരാധകർ

single-img
7 February 2020

മുഖത്തു തുന്നിക്കെട്ടലുകളുമായി ഫോട്ടോഷൂട്ടിന് മുതിരാൻ ഏതെങ്കിലും താരം മുതിരുമോ! അവിടെയാണ് ഗ്ലാമർ ലോകത്തിന് മാതൃകയായി ഒരു നടി രംഗത്തെത്തിയിരിക്കുന്നത്. അനാർക്കലിയിലെ നായിക പ്രിയാൽ ഗോർ ആണ് ഏവരും അമ്പരക്കുന്ന ഈ സാഹസികതയ്ക്ക് മുതിർന്നത്.

View this post on Instagram

Staring at you, while you are staring right at me.

A post shared by Priyal Gor (@priyalgor2) on

2014ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന ചിത്രത്തിലെ പൃഥ്യിരാജിനോടൊപ്പമുള്ള നായിക വേഷമാണ് പ്രിയാലിനെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ് നടി .”അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തിൽ ഇതുവരെ നേരിട്ടുള്ളവയിൽ വച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങൾ. പക്ഷേ, ഇതാണ് ഞാൻ… എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാവാറുണ്ട്. എന്റേത് ഏറ്റവും സ്നേഹത്തോടെ ഞാൻ ആശ്ളേഷിക്കുന്നു.” – ചിത്രങ്ങൾ പങ്കു വച്ച് കൊണ്ട് നടി കുറിച്ചു.

മുറിവ് എങ്ങനെയുണ്ടായാതെന്ന് നടി വ്യക്തിമാക്കിയിട്ടില്ല.നടിയുടേത് ധീരമാർന്ന പ്രവൃത്തിയാണെന്നും ഗ്ലാമർ ലോകത്തിന് മാതൃകയാണെന്നും നടിയോട് ആദരവുണ്ടെന്നും ഈ പ്രവർത്തി പ്രിയാലിൻറെ സൗന്ദര്യം വർധിപ്പിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ അഭിപ്രായപ്പെട്ടു.