ബജറ്റ് ജനവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്; പ്രഖ്യാപനങ്ങൾ ജലരേഖയാകും

single-img
7 February 2020
ramesh chennithala against pinarayi on CAA

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് ജനവിരുദ്ധ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പണമില്ലെങ്കിലും വാചക കസര്‍ത്തിന് ഒരു കുറവുമില്ല. പ്രഖ്യാപനങ്ങള്‍ നടത്താന്‍ എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം ഇതുവരെ കൊടുക്കാഞ്ഞതില്‍ നേരത്തെ ഞങ്ങള്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൊലെ തന്നെ ഇതും ജലരേഖയായി അവസാനിക്കുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.