മോദിയെ ഹിറ്റ്‌ലറാക്കി; പ്രധാനമന്ത്രിയെ അവഹേളിച്ചതിന് മലപ്പുറത്ത് യുവാവിനെ അറസ്റ്റ് ചെയ്തു

single-img
7 February 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിനെ അറസ്റ്റു ചെയ്തു. ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ബോര്‍ഡ് സ്ഥാപിച്ച സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ മങ്കട വെള്ളില പറക്കോട് പുലത്ത് സ്വദേശി മുഹമ്മദിന്റെ മകന്‍ അനസിനെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമയാണ് യുവാവ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു മോദിയുടെയും ഹിറ്റ്‌ലറുടെയും മുഖങ്ങള്‍ ഒന്നാക്കിയ പ്രതിഷേധ ബോര്‍ഡ് വെച്ചിരുന്നത്