ബംഗാളില്‍ ബിജെപിയുടെ സിഎഎ അനുകൂല റാലി പോലീസ് തടഞ്ഞു; നേതാക്കള്‍ കസ്റ്റഡിയില്‍

single-img
7 February 2020

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തിയ റാലി പോലീസ് തടഞ്ഞു.
ദക്ഷിണ കൊല്‍ക്കത്തയിലെ ടോളിഗഞ്ചില്‍ റാലിക്ക് നേതൃത്വം നല്‍കിയ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വര്‍ഗിയ, മുകുള്‍ റോയ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ റാലി നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന്റെ ശക്തമയ വിമര്‍ശകരില്‍ ഒരാളായ ബംഗാള്‍ ഖ്യമന്ത്രി മമത ബാനർജി, നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.