കൊറോണ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചൈനീസ് പര്യടനം റദ്ദാക്കി

single-img
7 February 2020

ചൈനയില്‍ കൊറോണ വൈറസ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വരാനിരിക്കുന്ന ചൈന പര്യടനം റദ്ദാക്കി.
2020 ലെ ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാർച്ച് 14 മുതൽ 25 വരെ ഇന്ത്യന്‍ ടീമിന്റെ ചൈനീസ് പര്യടനം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് മുന്‍കരുതലിന്റെ ഭാഗമായി റദ്ദാക്കിയതായി ക്യാപ്റ്റൻ റാണി രാംപാൽ ആണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, പര്യടനം റദ്ദാക്കിയത് ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. പരിശീനലത്തിന് മറ്റ് ടീമുകളെ കണ്ടെത്തുക എന്നതാണ് പ്രശ്നം. പ്രോ ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മറ്റുപ്രധാന ടീമുകളെല്ലാം അതിനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് തന്നെ അവരുമായുള്ള പരിശീലന മത്സരങ്ങള്‍ നടക്കില്ല.