കൊറോണ വാക്‌സിന്‍: ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തിലുള്ള ഗവേഷണം അവസാനഘട്ടത്തില്‍

single-img
7 February 2020

സിഡ്‌നി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ ഗവേഷണം അവസാനഘട്ടത്തില്‍ എത്തിയതായി ഓസ്‌ട്രേലിയന്‍ ഗവേഷക സംഘം. ലോകത്തെ ഭയപ്പെടുത്തുന്ന മാരക വൈറസിനെതിരെ ഓസ്‌ട്രേലിയയിലെ പ്രമുഖ ഗവേഷണ ഏജന്‍സിയായ കോമണ്‍വെല്‍ത്ത് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സി.എസ്.ഐ.ആര്‍.ഒ) പരീക്ഷണമാണ് അവസാനഘട്ടത്തോട് അടുക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോ. എസ്എസ് വാസന്റെ നേതൃത്വത്തിലാണ് ഗവേഷണം.

നിലവിലെ വൈറസിന്റെ സവിശേഷതകള്‍ നിര്‍ണയിക്കാന്‍ ഇപ്പോള്‍ നടക്കുന്ന പരീക്ഷണത്തിലൂടെ കഴിയുമെന്നും അത് പുതിയ വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ വലിയ ചുവടുവയ്പായിരിക്കുമെന്നും സിഎസ്ഐആര്‍ഒ വ്യക്തമാക്കി. വൈറസ് രൂപപ്പെടുന്നതുമുതല്‍ അതിന്റെ വളര്‍ച്ചയും, പകര്‍ച്ചയും രൂപാന്തരവും തുടങ്ങി കൊറോണ വൈറസിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ലഭ്യമാക്കാനാണ് റിസേര്‍ച്ച് ലക്ഷ്യമിടുന്നത്.

വാക്‌സിന്‍ 16 ആഴ്ചയ്ക്കുള്ളില്‍ വികസിപ്പിച്ചെടുക്കാനാണ് സിഎസ്ഐആര്‍ഒയുടെ ലക്ഷ്യം. പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗലൂരു എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എസ്എസ് വാസന്‍.