കൊല്ലത്ത് മത്സ്യ വ്യാപാരിയെ മാര്‍ക്കറ്റിനുള്ളില്‍ കുത്തിക്കൊന്നു

single-img
7 February 2020

കൊല്ലം: കൊല്ലത്ത് മത്സ്യ വ്യാപാരിയെ മാര്‍ക്കറ്റിനുള്ളില്‍ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സജ്‌ന മന്‍സിലില്‍ ഇസ്മാഇല്‍ (55) ആണ് കുത്തേറ്റ് മരിച്ചത്. പനയം ഗ്രാമ പഞ്ചായത്തിലെ താന്നിക്ക മുക്ക് മാര്‍ക്കറ്റില്‍ രാവിലെ 11 മണിക്കാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് നീരാവില്‍ സ്വദേശിയും മാര്‍ക്കറ്റിലെ മത്സ്യ വിതരണക്കാരനുമായ ഷാജഹാന്‍ (24) അഞ്ചാലുംമൂട് പോലീസില്‍ കീഴടങ്ങി. കുത്തേറ്റ ഇസ്മാഇലിനെ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.