തെരഞ്ഞെടുപ്പ് ചട്ടലംഘനം; കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

single-img
7 February 2020

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരുദിവസം മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ വെള്ളിയാഴ്ച കെജ്‌രിവാള്‍ ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നാരോപിച്ചാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ഇദ്ദേഹ പോസ്റ്റ് ചെയ്ത വീഡിയോ മത സൗഹാര്‍ദത്തെ തകര്‍ക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

അതേസമയംനോട്ടീസിനോട് പ്രതികരിക്കാന്‍ ശനിയാഴ്ച അഞ്ചു മണിവരെ കെജ്‌രിവാളിന് കമ്മീഷൻ സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളിൽ തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. അദ്ദേഹം കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോയായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ ബിജെപി നേതാവായ മനോജ് തീവാരി കല്‍കജി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.