ദല്‍ഹിയില്‍ വീണ്ടും വെടിവയ്പ്പ്; ബൈക്കിലെത്തിയ സംഘം നാലുതവണ വെടിയുതിര്‍ത്തു

single-img
7 February 2020

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവയ്പ്പ്. ദല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘം നാല് തവണ വെടിവെപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആർക്കും പരിക്കില്ല.

നാളെ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമി ആരെന്ന് വ്യക്തമല്ലെങ്കിലും പ്രമുഖ ബിജെപി നേതാക്കള്‍തന്നെ കടുത്ത വിദ്വേഷ പ്രചരണവുമായി രംഗത്തുള്ള ദല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള സഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ശ്രമമാണെന്ന് കരുതുന്നു.

നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഷഹീൻ ബാഗിലും ജാമിയമിലിയ സര്‍വ്വകലാശാലയിലും സംഘ് പരിവാര്‍ അനുകൂലികള്‍ വെടിവയ്പ്പ് നടത്തിയിരുന്നു. അക്രമി സ്ഥലത്തുവച്ചുതന്നെ പിടിക്കപ്പെട്ടിട്ടും കേസില്‍ നടപടി ഒന്നും ഉണ്ടാകാത്തത് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതായി ആക്ഷേപമുണ്ട്.